സൗദിയിൽ വാഹനാപകടം; മലയാളി മരിച്ചു
ഖമീസ്: ബിഷക്കടുത്ത് ഖൈബർ ജനൂബിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ചേർത്തല സ്വദേശി മരിച്ചു.
കുറ്റിയത്തോട് തറയിൽ അബ്ദുൽ സലാം (56) ആണ് മരിച്ചത്. സെയിൽസ് മാൻ ആയി ജോലി ചെയ്യുകയായിരുന്നു.
അബ്ദുൽ സലാം ഓടിച്ച കാർ ഒരു പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ഇദ്ദേഹത്തിന്റെ മകൾ സൗദിയിലേക്ക് വിസിറ്റിംഗ് വിസയിലെത്തിയത്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
