തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പുതിയ നാല് സാമ്പത്തിക മേഖലകൾ പ്രഖ്യാപിച്ച് കിരീടാവകാശി

ജിദ്ദ: രാജ്യത്ത് പുതുതായി നാല് സാംബത്തിക മേഖലകൾ ആരംഭിക്കുന്നതായി സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു.

റിയാദ്, ജിസാൻ, റഅസ് അൽ ഖൈർ, കിംഗ് അബ്ദുല്ല എകോണമിക് സിറ്റി എന്നിവിടങ്ങളിൽ ആണ് പുതിയ സാംബത്തിക മേഖലകൾ ആരംഭിക്കുക.

പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാങ്കേതികവിദ്യ കൈമാറ്റം, വ്യവസായങ്ങളുടെ പ്രാദേശികവൽക്കരണം എന്നിവയ്‌ക്ക് ഈ മേഖലകൾ വൻ അവസരങ്ങൾ നൽകുന്നു.

അസാധാരണമായ നിക്ഷേപ അനുഭവം പ്രദാനം ചെയ്യുന്നതിനും മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്കയിലേക്കും ഒരു ട്രാൻസിറ്റ് ഗേറ്റ്‌വേ എന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും ഇവ കാരണമാകും.

ഈ നാല് പ്രത്യേക സാമ്പത്തിക മേഖലകൾ അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കുന്നതിനും നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ദീർഘകാല പരിപാടിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമാണ്.

വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശവും നികുതിയിളവുകളും ആഗോള തലത്തിൽ തന്നെ മികച്ച തൊഴിലിടമാകുന്നതുമെല്ലാം പുതിയ സാംബത്തിക മേഖലകളുടെ പ്രത്യേകതയിൽ പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്