തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ പള്ളികൾക്ക് മുമ്പിൽ കുട്ടികളെ ഭിക്ഷാടനത്തിന്  ഉപയോഗിക്കുന്ന സംഘം അറസ്റ്റിൽ

ജിദ്ദ: ഭിന്ന ശേഷിക്കാരായ കുട്ടികളെ പള്ളികൾക്ക് മുമ്പിൽ ഭിക്ഷാടനത്തിനുപയോഗിച്ച അഞ്ച് പേരെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു.

പിടിയിലായവരിൽ ഒരാൾ യമൻ പൗരനും നാല് പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും ആണ്.

ഒരേ രാജ്യക്കാരായ മൂന്ന് കുട്ടികളെയായിരുന്നു സംഘം പള്ളികൾക്കും കടകൾക്കും മുമ്പിൽ യാചനക്കായി നിയോഗിച്ചിരുന്നത്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറുകയും കുട്ടികളെ ബന്ധപ്പെട്ട വകുപ്പുകളെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്