തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ ചെറിയ പെരുന്നാൾ

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് റോയൽ കോർട്ട് സുപ്രീം കോടതിയെ ഉദ്ധരിച്ച് പ്രസ്താവിച്ചു.

ഹൂത്വ സുദൈർ, തമീസ് എന്നിവിടങ്ങളിലെ മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങൾ നേരത്തെ മാസപ്പിറവി കണ്ടതായി അറിയിച്ചിരുന്നു.

വിവിധ കാരണങ്ങൾ കൊണ്ട് ഇന്ന് മാസപ്പിറവി കാണില്ലെന്ന് ഗോളശാസ്ത്രജ്ഞർ പ്രസ്താവിച്ചിരുന്നു.

എന്നാൽ മാസപ്പിറവി കാണാൻ സാധ്യത ഏറെയാണെന്നായിരുന്നു വാന നിരീക്ഷകരുടെ അഭിപ്രായം.

അതേ സമയം ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ പെരുന്നാൾ ശനിയാഴ്ചയായിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്