തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaTop Stories

കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച

കോഴിക്കോട്: വ്യാഴാഴ്ച മാസപ്പിറവി ദർശിക്കാത്തതിനാൽ കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസികൾ ഇന്ന് മാസപ്പിറവി നിരീക്ഷിക്കാനെത്തിയിരുന്നു.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് മാസപ്പിറവി ദർശിക്കാത്തതിനാൽ ശനിയാഴ്ച ഈദുൽ ഫിത്വർ ആയി പ്രഖ്യാപിച്ചിരുന്നു.

സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഏതാനും നിമിഷങ്ങൾ കഴിഞ്ഞാൽ മാത്രമേ അന്തിമ തീരുമാനം പ്രഖ്യാപിക്കപ്പെടുകയുള്ളൂ.

മാസപ്പിറവി നിരീക്ഷിക്കാൻ സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്