തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

കഷ്ടകാലം മാറാതെ അൽ നസ്ർ; 10 പേരുമായി കളിച്ച അൽ വഹ്ദയോട് സെമിയിൽ തോറ്റു

റിയാദ്: കിംഗ്സ് കപ്പ് സെമി ഫൈനലിൽ റൊണാൾഡോയുടെ അൽ നസ്ർ മടക്കമില്ലാത്ത ഒരു ഗോളിനു അൽ വഹ്ദയോട് തോറ്റ് ഫൈനൽ കാണാതെ പുറത്തായി.

ജീൻ ഡേവിഡ് ബീഗ്വൾ 23 ആം മിനുട്ടിൽ നേടിയ ഗോളിനാണ് അൽ വഹ്ദ വിജയിച്ച് ഫൈനലിലേക്ക് പ്രവേശനം നേടിയത്.

ഫൈനലിൽ കരുത്തരായ അൽ ഹിലാലുമായാണ് അൽ വഹ്ദക്ക് ഏറ്റു മുട്ടാനുള്ളത്.

53 ആം മിനുട്ടിൽ അൽഹാഫിദ് ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും 10 പേരുമായി പൊരുതിക്കളിച്ചാണ് അൽ വഹ്ദ കരുത്തരായ അൽ നസ്റിനെ തോൽപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്.

66% ശതമാനം ബാൽ പൊസഷൻ ഉണ്ടായിട്ടും റോണാൾഡോയുണ്ടായിട്ടും അൽ നസ്ർ വിജയം കണ്ടില്ല എന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അൽ ഹിലാലുമായുള്ള സൗദി റോഷൻ ലീഗിലെ മത്സരത്തിലും അൽ നസ്ർ തോറ്റിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്