തിങ്കളാഴ്‌ച, ജൂൺ 8, 2026
IndiaTop Stories

ഒഡീഷ ട്രെയിൻ അപകടം; 50 പേർ മരിച്ചതായി റിപ്പോർട്ട്

ഒഡീഷയിൽ ഇന്നുണ്ടായ ട്രെയിനപകടത്തിൽ ചുരുങ്ങിയത് 50 പേരെങ്കിലും മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരുടെ എണ്ണം 350 കഴിയുമെന്നാണ് സൂചന.

ബലാസൊർ ഡിസ്ട്രിക്കിലെ ബഹാനഗറിൽ വൈകുന്നേരം 7.20 നായിരുന്നു ത്രീവേ ആക്സിഡന്റ് സംഭവിച്ചത്.

ബംഗലുരു ഹൗറ സൂപർഫാസ്റ്റ് എക്സ്പ്രസ്, കൊറോമാൻഡൽ എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിൻ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. കൊറോമാൻഡൽ എക്സ്പ്രസിന്റെ ബോഗികൾ പാളം തെറ്റിയതാണ് അപകടസ്ഥിതി രൂക്ഷമാക്കിയത്.

രക്ഷാ പ്രവർത്തനം ഊർജ്ജിതമായി നടക്കുന്നു. റെയിൽവേ മന്ത്രി 10 ലക്ഷം രൂപ വീതം മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്