തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഇന്ന് മൂന്ന് പേരെ വധശിക്ഷക്ക് വിധേയരാക്കി

ഈസ്റ്റേൺ പ്രൊവിൻസിൽ ഞായറാഴ്ച മൂന്ന് പേരെ വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

ഭീകര സെല്ലിൽ ചേരുകയും ആയുധങ്ങൾ കൈവശം വെക്കുകയും ട്രെയിനിങ് നടത്തുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കുറ്റത്തിനാണ്  ഹുസൈൻ ബിൻ അലി എന്ന സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കിയത്.

യുവാവിനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഫാളിൽ ബിൻ സക്കി എന്ന സൗദി പൗരനെയും വധശിക്ഷക്ക് വിധേയനാക്കി.

പെൺകൂട്ടികളെ പീഡിപ്പിച്ച കേസിലാണ് സകരിയ ബിൻ ഹസൻ എന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയത്.

പ്രതികൾക്കെതിരെ ക്രിമിനൽ കോർട്ട് പുറപ്പെടുവിച്ച വധശിക്ഷാ വിധി അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെക്കുകയും തുടർന്ന് റോയൽ കോർട്ട് വിധി നടപ്പാക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്