ഈജിപ്ഷ്യൻ സൈനികൻ മൂന്ന് ഇസ്രായേലി സൈനികരെ കൊലപ്പെടുത്തി
ഇസ്രായേൽ അതിർത്തിക്കുള്ളിൽ കയറിയ ഈജിപ്ഷ്യൻ സൈനികൻ മൂന്ന് ഇസ്രായേലി അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി.
കള്ളക്കടത്തുകാരെ പിന്തുടരുന്നതിനിടയിൽ ഈജിപ്ഷ്യൻ സൈനികൻ ഇസ്രായേൽ അതിർത്തിക്കുള്ളിൽ കയറുകയും തുടർന്ന് വെടിവെപ്പുണ്ടാകുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
വെടി വെപ്പിൽ മൂന്ന് ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനു പുറമെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഈജിപ്ഷ്യൻ സൈനികനും വെടിവെപ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഈജിപ്ത് ആർമി വാക്താവ് പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
