ഉംറ നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധക്ക്; ഇനി ബുക്കിംഗ് ചുരുങ്ങിയ മണിക്കൂറുകൾ മാത്രം
സൗദിയിൽ നിന്ന് ഉംറ നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്നവർക്ക് സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഓർമ്മപ്പെടുത്തൽ.
ഹജ്ജിനു മുമ്പ് ഉംറ നിർവ്വഹിക്കാനുള്ള അപ്പോയിന്റ്മെന്ര് ജൂൺ 4 (ഞായറാഴ്ച ) വരെ മാത്രമേ ലഭിക്കൂ എന്നാണ് മന്ത്രാലയം ഓർമ്മപ്പെടുത്തിയിട്ടുള്ളത്.
അതോടൊപ്പം ഉംറ വിസക്കാർ ജൂൺ 18 ഓട് കൂടെ രാജ്യം വിടണമെന്നും ഉംറ വിസക്കാർക്ക് ഹജ്ജ് നിർവ്വഹിക്കാൻ അനുമതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്ച ഉംറ പെർമിറ്റ് ലഭിക്കുന്ന അവസാന ദിവസമായതിനാൽ തിങ്കളാഴ്ച മുതൽ മക്കയിലേക്കുള്ള പ്രവേശന നടപടികളും ചെക്കിംഗും കൂടുതൽ കർശനമാക്കിയേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
