ജിദ്ദയെ ഞെട്ടിച്ച ഖർഹദി കൊലപാതകക്കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ജിദ്ദ: സൗദി എയർലൈൻസ് പൈലറ്റ് ആയിരുന്ന ബന്ദർ അൽ ഖർഹദിയെ കാറിൽ ചുട്ടു കൊന്ന പ്രതിയുടെ വധശിക്ഷ മക്ക പ്രവിശ്യയിൽ വെച്ച് നടപ്പാക്കി.
ബറകാത്ത് ബിൻ ജബ്‌രീൻ കനാനി എന്ന സൗദി പൗരനെയാണ് കഴിഞ്ഞദിവസം വധശിക്ഷക്ക് വിധേയനാക്കിയത്.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ജിദ്ദയിൽ സൗദി എയർലൈൻസ് പൈലറ്റായ ബന്ദർ ഖർഹദി തന്റെ സുഹൃത്തിനാൽ അതി ദാരുണമായി കൊല്ലപ്പെട്ടത്.
ഒരു അപാർട്ട്മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ച് പ്രതി ബന്ദറിനെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ജിദ്ദ ക്രിമിനൽ കോടതി വധശിക്ഷ നടപ്പാക്കാൻ വിധിക്കുകയും അപ്പീൽ കോടതിയും സുപ്രീം കോടതിയും പ്രസ്തുത വിധി ശരി വെക്കുകയും ചെയ്തു.
അതി നിഷ്ഠൂരമായ ഈ കൊലപാതകത്തിന്റെ വിചാരണയും വിധിയും ശിക്ഷ നടപ്പാക്കലും വളരെ വേഗത്തിൽ ആണ് പൂർത്തിയായത്. കൊലപാതകം നടന്ന് ആറു മാസം ആയപ്പോഴേക്കും അന്വേഷണവും വിചാരണയും കഴിഞ്ഞ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി എന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa