അറഫാ ദിനം ജൂൺ 27 ചൊവ്വാഴ്ചയാകാൻ സാധ്യത
ജിദ്ദ: ഈ വർഷം ദുൽ ഖഅദ് മാസം 29 ദിനങ്ങൾ ആയിരിക്കുമെന്നാണ് ഗോളശാസ്ത്ര നിരീക്ഷണം സൂചിപ്പിക്കുന്നതെന്ന് പ്രമുഖ സൗദി പണ്ഡിതൻ അബ്ദുല്ല ബിൻ സുലൈമാൻ അൽ മനീഅ് പറഞ്ഞു.
ഞായറാഴ്ച സൂര്യാസ്തമയ ശേഷം 29 മിനുട്ട് ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടാകും. സ്വാഭാവികമായും മാസപ്പിറവി ദർശിക്കാൻ സാധ്യത ഏറെയാണെന്നതിനാൽ തിങ്കളാഴ്ച ആയിരിക്കും ദുൽ ഹിജ്ജ ഒന്ന്.
തിങ്കളാഴ്ച ദുൽ ഹിജ്ജ 1 ആയാൽ ജൂൺ 27 ചൊവ്വാഴ്ച അറഫാ ദിനവും ജൂൺ 28 ബുധനാഴ്ച ബലി പെരുന്നാളും ആയിരിക്കും എന്നും അബ്ദുല്ല മനീഅ് വ്യക്തമാക്കി.
അതേ സമയം, ഞായറാഴ്ച വൈകുന്നേരം ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
