Sunday, September 22, 2024
Saudi ArabiaTop Stories

പിതാവ് മകൾക്ക് നൽകിയ സമ്മാനം കണ്ട് അമ്പരപ്പ് മാറാതെ അറബ് സോഷ്യൽ മീഡിയ

പല തരത്തിലുമുള്ള സമ്മാനങ്ങൾ കുട്ടികൾക്കു നൽകുന്നതും ആഘോഷിക്കുന്നതും ആസ്വദിക്കുന്നതുമെല്ലാം കണ്ടവരാണ് നമ്മൾ.

എന്നാൽ ഒരു അറബ് പൗരൻ തന്റെ മകൾക്ക് അവളുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് നല്കിയ സമ്മാനപ്പൊതി തുറന്നപ്പോൾ അതിനുള്ളിലെ അത്ഭുതപ്പെടുത്തുന്ന സമ്മാനം കണ്ട അമ്പരപ്പിൽ ആണിപ്പോൾ അറബ് സോഷ്യൽ മീഡിയ.

മകൾ റീലാഫിന്റെ വിജയം ആഘോഷിക്കാൻ ഒരുക്കിയ വലിയ ഒരു സ്പെഷ്യൽ പാർട്ടിയിൽ ആയിരുന്നു സമ്മാന ദാനം.

സമ്മാനപ്പെട്ടിക്കുള്ളിൽ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിനു കുട്ടികൾ പലരും പല ഉത്തരങ്ങൾ ആയിരുന്നു നൽകിയത്.

എന്നാൽ സമ്മാനപ്പെട്ടി തുറന്നപ്പോൾ അതിനുള്ളിൽ ജീവനുള്ള ഒരു ചെറിയ ഒട്ടകക്കുഞ്ഞ് ആയിരുന്നു ഉണ്ടായിരുന്നത് എന്നത് എല്ലാവരെയും ഒരു നിമിഷം അമ്പരപ്പിലേക്ക് നയിക്കുകയായിരുന്നു.

അതേ സമയം പെൺ കുട്ടി തനിക്ക് ലഭിച്ച സമ്മാനമായ ഒട്ടകക്കുട്ടിയെ കെട്ടിപ്പിടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.

പിതാവ് മകൾക്ക് നല്കിയ സമ്മാനപ്പൊതി തുറന്നപ്പോൾ കണ്ട അത്ഭുതക്കാഴ്ചയുടെ വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്