വ്യാഴാഴ്‌ച, ജൂലൈ 2, 2026
KeralaTop Stories

മലപ്പുറത്ത് നാലംഗ കുടുംബം വാടകവീട്ടിൽ മരിച്ച നിലയിൽ

മലപ്പുറം നഗരത്തിലെ വാടകവീട്ടിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ ബാബുവിന്റെ മകൻ സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ (രണ്ടര) എന്നിവരെയാണ് മുണ്ടുപറമ്പ് മൈത്രിനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സബീഷിനെയും ഷീനയെയും രണ്ടു മുറകളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒരു മകനെ സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയുടെ കട്ടിലിനു മുകളിലും മറ്റൊരു മകനെ തറയിലെ മെത്തയിലുമാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജർ ആണ് സബീഷ്. കണ്ണൂരിലെ എസ് ബി ഐ ബാങ്കിലെ മാനേജർ ആയി ഷീന കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്.

ഇന്നലെ ഷീനയെ ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോൾ ബന്ധുക്കൾ രാത്രി 11 നു പോലീസിനെ അറിയിക്കുകയും തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്