Thursday, May 2, 2024
Top StoriesTravelWorld

ടൈറ്റൻ പേടകത്തിന്റെ ഉടമകളായ ഓഷ്യൻ ഗേറ്റ് അതിന്റെ പര്യവേക്ഷണ പ്രവർത്തനങ്ങൾ നിർത്തി

വാഷിംഗ്ടൺ : കഴിഞ്ഞ മാസം പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ട ടൈറ്റൻ സബ്‌മെർസിബിളിന്റെ ഉടമസ്ഥരായ ഓഷ്യൻഗേറ്റ് അതിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവച്ചു.

എല്ലാ പര്യവേക്ഷണങ്ങളും വാണിജ്യ പ്രവർത്തനങ്ങളും നിർത്തിയതായി കമ്പനി അതിന്റെ വെബ്‌സൈറ്റിൽ ഒരു വരി കുറിപ്പ് പോസ്റ്റ് ചെയ്തു.

ജൂൺ 18 ന് ടൈറ്റാനിക് കപ്പൽ അവശിഷ്ടങ്ങൾ കാണുന്നതിനായി കടലിനടിത്തട്ടിലേക്ക് മുങ്ങുന്നതിനിടെ ടൈറ്റൻ പേടകം എങ്ങനെ പൊട്ടിത്തെറിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

ഓഷ്യൻഗേറ്റിന്റെ സിഇഒ സ്റ്റോക്ക്‌ടൺ റഷ് (61), ബ്രിട്ടീഷ്-പാകിസ്താൻ വ്യവസായി ഷഹ്‌സാദ് ദാവൂദ് (48), മകൻ സുലെമാൻ (19), ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിംഗ് (58), മുൻ ഫ്രഞ്ച് നേവി മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ് (77), എന്നിവരാണ് ടൈറ്റൻ പൊട്ടിത്തെറിച്ചപ്പോൾ അതിനകത്ത് ഉണ്ടായിരുന്നവർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്