Friday, May 17, 2024
Saudi ArabiaTop Stories

മദീനാ പള്ളിക്കുള്ളിൽ നിന്ന് ജലപ്രവാഹം;  ഹാഅ് കിണറിൽ നിന്നെന്നും അല്ലെന്നും റിപ്പോർട്ട്; വീഡിയോ കാണാം: ഹാഅ് കിണറിന്റെ ചരിത്രം അറിയാം

മദീന: ഇന്നലെ മസ്ജിദുന്നബവിക്കും പരിസരത്തും പെയ്ത ശക്തമായ മഴയെത്തുടർന്ന് മസ്ജിദുന്നബവിക്കുള്ളിലെ ഹാവ് കിണറിൽ നിന്ന് ജലപ്രവാഹമുണ്ടായതായ തരത്തിൽ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. എന്നാൽ മറ്റു ചിലർ അത് പള്ളിയിലെ മറ്റൊരു സ്ഥലത്ത് നിന്നാണെന്ന് അവകാശപ്പെട്ടു.

ഏതായാലും ഹാഅ് കിണർ ഇപ്പോൾ ചർച്ചകളിൽ വന്നിരിക്കുകയാണ്. പള്ളിക്കുള്ളിൽ അയതിനൽ പള്ളിയിലെത്തുന്ന സന്ദർശകർക്ക് കാണാൻ സാധിക്കാത്ത വിധം അടക്കപ്പെട്ട നിലയിൽ ആണ്  ഹാവ് കിണർ സ്ഥിതി ചെയ്യുന്നത്.

മസ്ജിദുന്നബവിയിലെ കിംഗ് ഫഹദ് ഗേറ്റ് കടന്ന് (ഡോർ 21 നും 22 നും ഇടയിലൂടെ) പള്ളിക്കകത്തേക്ക് കടക്കുമ്പോൾ  പരവതാനിക്കടിയിലായാണ് ഈ കിണർ സ്ഥിതി ചെയ്യുന്നത്.

പ്രമുഖ സ്വഹാബി വാര്യർ അബൂ ത്വൽഹതുൽ അൻസാരി (റ) വിന്റെ തോട്ടം ആയിരുന്നു ആ സ്ഥലം. അവിടെയുള്ള ഈ കിണർ അദ്ദേഹം പൊതു ജനങ്ങൾക്കായി ദാനം ചെയ്യുകയായിരുന്നു.

നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ഈ കിണറിൽ നിന്നും വെള്ളം കുടിച്ചിരുന്നു. പിൽക്കാലത്ത് മദീന പള്ളി വികസിപ്പിച്ചപ്പോൾ കിണർ പള്ളിക്കകത്താകുകയും കിണർ തിരിച്ചറിയാൻ റൗണ്ട് മർബിൾ കഷ്ണം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.

മദീന പള്ളിക്കകത്ത് ഉണ്ടായ ജലപ്രവാഹത്തിന്റെ വീഡിയോ കാണാം









അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്