തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മക്കയിൽ പാകിസ്ഥാനിയെ വധശിക്ഷക്ക് വിധേയനാക്കി

മക്ക പ്രവിശ്യയിൽ കൊലപാതകക്കേസിൽ പ്രതിയായ പാകിസ്ഥാനിയെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

ഹാറൂൻ കമാൽ ഖാൻ എന്ന പാകിസ്ഥാനിയെയാണ് മുഹമ്മദ്‌ സ്വബീഹി എന്ന ഇിജിപഷ്യൻ പൌരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.

പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം കേസ് കോടതിക്ക് റഫർ ചെയ്യുകയും വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.

വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്തുണച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന്  മക്ക പ്രവിശ്യയിൽ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്