വെള്ളിയാഴ്‌ച, നവംബർ 6, 2026
Saudi ArabiaTop Stories

51 ബില്യൺ ഡോളറും, ഭരണാധികാരവും; ഹൂത്തികളുടെ ആവശ്യങ്ങളെക്കുറിച്ചുള്ള വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് തള്ളി സൗദി അറേബ്യ

യെമനിലെ ഹൂത്തി തീവ്രവാദികൾ സൗദി അറേബ്യയോട് 51 ബില്യൺ ഡോളറും രാജ്യത്തെ ഭരണാധികാരികളായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടെന്ന തരത്തിൽ ‘വാൾസ്ട്രീറ്റ് ജേർണൽ’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് സൗദി അറേബ്യ ശക്തമായി നിഷേധിച്ചു.

യെമനിലെ ഹൂത്തികളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾക്ക് യാതൊരു യാഥാർത്ഥ്യവുമില്ലെന്നും, അവ തികച്ചും കെട്ടിച്ചമച്ചതാണെന്നും സൗദി പബ്ലിക് ഡിപ്ലോമസി ഡെപ്യൂട്ടി മിനിസ്റ്റർ റായിദ് ക്രിംലി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

പത്രത്തിന്റെ ലേഖകരോ അല്ലെങ്കിൽ അവരുടെ പേരിലുള്ള ഉറവിടങ്ങളോ മനപ്പൂർവ്വം പ്രചരിപ്പിക്കുന്ന വ്യാജപ്രചാരണങ്ങളാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യെമൻ സർക്കാരിനെതിരെ തിരിഞ്ഞ ഹൂത്തികൾ അവിടത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടതായും, രാജ്യത്തെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ സംഘർഷങ്ങളിലേക്ക് വലിച്ചിഴച്ചതായും ക്രിംലി വിമർശിച്ചു.

ചെങ്കടലിലെ കപ്പൽ ഗതാഗതത്തിനും സിവിലിയൻ-സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ട അവർ സമാധാന ശ്രമങ്ങളെ തുടർച്ചയായി തള്ളിക്കളയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യെമന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സർക്കാരുണ്ട് എന്ന കാര്യം മാധ്യമപ്രവർത്തകരെ ഓർമ്മിപ്പിക്കുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group