തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ രണ്ട് വിദേശികളുടെ വധ ശിക്ഷ നടപ്പാക്കി

മയക്ക് മരുന്ന് കടത്ത് കേസിൽ പ്രതികളായ രണ്ട് വിദേശികളെ തബൂക്കിൽ വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

സിറിയൻ പൗരന്മാരായ ഇമാദ് മഹ്മൂദ് ഹുസൈൻ, മുസ്തഫാ മഹ്മൂദ് ഹുസൈൻ എന്നിവരെയാൺ നിരോധിത മയക്ക് മരുന്ന് ഗുളികകൾ കടത്തിയ കേസിൽ വധശിക്ഷക്ക് വിധേയരാക്കിയത്.

പ്രതികളെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ കുറ്റം തെളിയുകയും കോടതി വിചാരണക്കൊടുവിൽ വധ ശിക്ഷ വിധിക്കുകയും ചെയ്തു.

വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ശനിയാഴ്ച തബൂക്കിൽ വധ ശിക്ഷ നടപ്പാക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്