തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ലീഗിലെ ചരിത്രപരമായ തോൽവി ഏറ്റു വാങ്ങി ഇത്തിഹാദ്

ജിദ്ദ: സ്വന്തം തട്ടകത്തിൽ, പോയിന്റ് നിലയിൽ തങ്ങളേക്കാൾ പിറകിലുള്ള ഇത്തിഫാഖിനോട് നാണം കെട്ട തോൽവി ഏ റ്റ് വാങ്ങി ബെൻസിമയുടെ ഇത്തിഹാദ്.

നിരവധി ലോക പ്രശസ്ത  ടൂർണമെന്റുകളിൽ കപ്പുയർത്തിയ ഇത്തിഹാദ്, മടക്കമില്ലാത്ത 5 ഗോളുകൾക്ക് ആയിരുന്നു ഇന്നലെ ഇത്തിഫാഖിനോട് പരാജയപ്പെട്ടത്.

ബെൻസിമയും ഹംദല്ലയും ഇന്നലെ കളിക്കാനിറങ്ങിട്ടില്ലെങ്കിലും കാന്റെ അടക്കമുള്ള പ്രമുഖർ അണി നിരന്ന ടീമിനെയാണ് ഇത്തിഫാഖ് തകർത്തത് എന്നത് ശ്രദ്ധേയമാണ്.

ബാൾ പൊസിഷനിലും മറ്റും ഇത്തിഹാദിനായിരുന്നു ആധിപത്യമെങ്കിലും ലക്ഷ്യം കാണുന്നതിലും പ്രതിരോധത്തിലും വന്ന അപാകതയാണ് ഒരു നുറ്റാണ്ടോളം പാരമ്പര്യമുള്ള ക്ലബിനെ പരാജയത്തിന്റെ പടുകുഴിയിൽ ചാടിച്ചത് എന്നാണ്‌ വിലയിരുത്തൽ.

ഏതായാലും ഇനി ബെൻസിമയും ഹംദല്ലയും   മറ്റും പരിക്കിൽ നിന്ന് മുക്തമായി വാരുന്നതോടെ ടീമിന്റെ പ്രകടനത്തിൽ മാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്