തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ ഈ പ്രദേശങ്ങളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശക്തമായ മഴയും വെള്ളപ്പൊക്കവും കാരണം സൗദിയുടെ വിവിധ ഭാഗങ്ങളിൽ നാളെ – ബുധൻ – വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഫ് ലൈൻ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു.

ഇത് വരെ ലഭ്യമായ വിവരം അനുസരിച്ച് റിയാദ്, ഉനൈസ, മദ്നബ്, ഖസീം, മജ് മ അ, സൽഫി,  അൽ ഗാത്ത്, അൽ റസ് , അൽ ബുകൈരിയ,  എന്നിവിടങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

അതേ സമയം വിദ്യാർഥികൾക്ക് വീട്ടിൽ നിന്ന് ഓൺലൈൻ പഠനം നടത്താൻ അവസരം ഒരുക്കുന്നുണ്ട്.

സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ ഇപ്പോഴും ഉണ്ട്. തബൂക്കിൽ രൂപപ്പെട്ട വെള്ളച്ചാട്ടത്തിന്റെ വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്