തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ വാഹനങ്ങൾ മോഷ്ടിച്ച് കൊള്ള നടത്തിയ 8 വിദേശികൾ അറസ്റ്റിൽ

റിയാദ് റീജിയൻ പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെൻ്റ് സിറിയൻ പൗരത്വമുള്ള 8 ഇഖാമ  ലംഘകരെ അറസ്റ്റ് ചെയ്തു.

പ്രതികൾ രണ്ട് വാഹനങ്ങൾ മോഷ്ടിച്ച് അവ ഉപയോഗിച്ച് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ കൊള്ളയടിക്കുകയും, കെട്ടിട നിർമ്മാണ സാമഗ്രികളും അവയുടെ ഗാർഡുകളുടെ സ്വകാര്യ വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്തിരുന്നു.

ഇവക്ക് പുറമെ, വഴിയാത്രക്കാരെ തോക്ക് ചൂണ്ടി കൊള്ളയടിക്കുകയും ചെയ്തിരുന്ന ക്രിമിനൽസംഘം, മോഷണ വസ്തുക്കൾ സെക്കൻഡ് ഹാൻഡ് വിപണന കേന്ദ്രത്തിൽ വിൽക്കുകയും ചെയ്യുകയായിരുന്നു.

മോഷ്ടിക്കപ്പെട്ട രണ്ട് വാഹനങ്ങളും വീണ്ടെടുക്കുകയും പ്രതികളെ പബ്ലിക് പ്രോസിക്യുഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്