Friday, May 17, 2024
Saudi ArabiaTop Stories

പിതാവിന്റെ വഴിയേ ; മദീനയിലെ സൗജന്യ ഭക്ഷണ പാനീയ വിതരണം തുടർന്ന് ഹാജി ഇസ്മായിലിന്റെ മക്കൾ;വീഡിയോ

മദീന അൽ മുനവ്വറ: മദീനയിലെത്തുന്ന വിശ്വാസികൾക്ക് സൗജന്യമായി ചായയും കാപ്പിയും ഈത്തപ്പഴവുമെല്ലാം നൽകി സൽക്കരിച്ചിരുന്ന ഹാജി ഇസ്മായിൽ സഈം വിട പറഞ്ഞത് ഏറെ സങ്കടകരമായ ഒരു വാർത്തയായിരുന്നു. 

അബു സബാഅ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന സിറിയൻ പൌരനായ ഇസ്മായിൽ സഈമിനു മരിക്കുമ്പോൾ 96 വയസ്സായിരുന്നു പ്രായം.

കഴിഞ്ഞ 40 വർഷമായി മദീനയിൽ വരുന്ന വിശ്വാസികൾ ശൈഖ് ഇസ്മായിൽ നൽകുന്ന സൗജന്യ സൽക്കാരം അനുഭവിച്ചിരുന്നു.

എന്നാൽ മദീനയുലെത്തുന വിശ്വാസികൾക്ക്  തങ്ങളുടെ പിതാവ് നൽകി വന്ന സൗജന്യ സൽക്കാരം തുടരാനാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മക്കളുടെ തീരുമാനം.

പിതാവ് ഇരുന്നിരുന്ന അതേ സ്ഥലത്ത് വെച്ച് തന്നെ ഹാജി ഇസ്മായിലിന്റെ മക്കൾ ആളുകൾക്ക് ചായയും മറ്റും നൽകി സൽക്കരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

പതിനായിരക്കണക്കിനാളുകളുടെ മനസ്സിൽ എന്നും മായാത്ത ഓർമ്മയായി നില നിൽക്കുന്ന ശൈഖ് ഇസ്മായിലിന്റെ പ്രവർത്തനങ്ങൾ മക്കളിലൂടെ

ശൈഖ് ഇസ്മായിലിന്റെ മക്കൾ മദീനയിൽ സന്ദർശകർക്ക് സൗജന്യ സൽക്കാരം നൽകുന്ന വീഡിയോ കാണാം.




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്