മൻസൂർ ബിൻ ബദർ ബിൻ സഊദ് രാജകുമാരൻ അന്തരിച്ചു
റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം മൻസൂർ ബിൻ ബദർ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു.
സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.
രാജകുമാരന്റെ മേലുള്ള ജനാസ നമസ്ക്കാരം ശനിയാഴ്ച അസർ നാസ്ക്കാരാനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ നടക്കും.
അല്ലാഹുവിന്റെ പാപമോചനവും കാരുണ്യവും തൃപ്തിയും രാജകുമാരനു മേൽ വർഷിക്കട്ടെയെന്നും അദ്ദേഹത്തെ സ്വർഗീയാരാമത്തിൽ പ്രവേശിപ്പിക്കട്ടെയെന്നും റോയൽ കോർട്ട് കുറിപ്പിൽ പ്രാർഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
