Friday, May 17, 2024
Saudi ArabiaTop Stories

സൗദിയുടെ എണ്ണേതര പ്രവർത്തനങ്ങളിൽ വളർച്ച

റിയാദ്: ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ റിപ്പോർട്ട് അനുസരിച്ച് 2024 ൻ്റെ ആദ്യ പാദത്തിൽ സൗദി അറേബ്യയുടെ എണ്ണ ഇതര പ്രവർത്തനങ്ങൾ 2.8 ശതമാനം വളർച്ച രേഖപ്പെടുത്തി. 

ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തിൻ്റെ കാലാനുസൃതമായി ക്രമീകരിച്ച യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 2023-ൻ്റെ നാലാം പാദത്തെ അപേക്ഷിച്ച് 2024-ൻ്റെ ആദ്യ പാദത്തിൽ 1.3 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി അതോറിറ്റി വ്യക്തമാക്കി.

എണ്ണ പ്രവർത്തനങ്ങളിൽ 2.4 ശതമാനം വർധനയുണ്ടായതും എണ്ണ ഇതര പ്രവർത്തനങ്ങളിൽ 0.5 ശതമാനം വളർച്ചയുണ്ടായതും, സർക്കാർ പ്രവർത്തനങ്ങളിൽ ഒരു ശതമാനത്തിൻ്റെ കുറവുമാണ് സീസണൽ വർധനവിന് കാരണമായത്.

അതേസമയം, 2023ലെ ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വർഷത്തിൻ്റെ ആദ്യ പാദത്തിൽ യഥാർത്ഥ ജിഡിപി 1.8 ശതമാനം കുറഞ്ഞു. എണ്ണ പ്രവർത്തനങ്ങളിലെ 10.6 ശതമാനം ഇടിവാണ് ഇതിനെ ബാധിച്ചത്.

എണ്ണയിതര പ്രവർത്തനങ്ങളിൽ 2.8 ശതമാനം വർധനവുണ്ടായപ്പോൾ സർക്കാർ പ്രവർത്തനങ്ങളുടെ വാർഷികാടിസ്ഥാനത്തിൽ രണ്ട് ശതമാനം വളർച്ചയുണ്ട്. ഒപെക് + അംഗ രാജ്യങ്ങൾ തമ്മിലുള്ള കരാർ പ്രകാരം ക്രൂഡ് ഓയിൽ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള രാജ്യത്തിൻ്റെ തീരുമാനമാണ് എണ്ണ കയറ്റുമതിയിലെ ഇടിവിന് പ്രധാന കാരണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്