തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വൻ കൈക്കൂലി – അഴിമതി – കള്ളപ്പണ വേട്ട

റിയാദ്: 2024 ഏപ്രിൽ മാസത്തിൽ 1,790 പരിശോധനകളിലായി 268 പേരെക്കുറിച്ച് അന്വേഷണം നടത്തിയതായി അഴിമതി വിരുദ്ധ സമിതി അറിയിച്ചു.

തുടർന്ന് കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമക്കൽ” എന്നീ കുറ്റങ്ങളിൽ ഉൾപ്പെട്ട 166 പ്രതികളെ അറസ്റ്റ് ചെയ്തു.

ആഭ്യന്തരം, പ്രതിരോധം, നാഷണൽ ഗാർഡ്, നീതിന്യായം, ആരോഗ്യം, മാനവ വിഭവശേഷി, സാമൂഹിക വികസനം, മുനിസിപ്പൽ, റൂറൽ അഫയേഴ്സ്, ഹൗസിംഗ് മന്ത്രാലയങ്ങളിലെ ജീവനക്കാരും പ്രതികളിൽ ഉൾപ്പെടുന്നു.

സാമ്പത്തികമോ ഭരണപരമോ ആയ അഴിമതിയെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്