കിംഗ്സ് കപ്പ് സെമിയിൽ ഇന്ന് അൽ ഹിലാൽ – ഇത്തിഹാദ് പോരാട്ടം
ജിദ്ദ: കിംഗ്സ് കപ്പിലെ ആദ്യ സെമി ഫൈനലിൽ ഇന്ന് അൽ ഹിലാൽ അൽ ഇത്തിഹാദുമായി ഏറ്റു മുട്ടും.
ജിദ്ദ ജൗഹറ സ്റ്റേഡിയത്തിൽ സൗദി സമയം രാത്രി 9 മണിക്ക് ആണ് മത്സരം നടക്കുക.
വ്യത്യസ്ത ടൂർണമെന്റുകളിലായി ഇരു ടീമുകളും തമ്മിൽ ഏറ്റ് മുട്ടിയ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും അൽ ഹിലാലിനായിരുന്നു വിജയം എന്നത് കൊണ്ട് തന്നെ ഇത്തിഹാദിന് ഇത് അഭിമാനപ്പോരാട്ടം കൂടിയാണ്.
അതേ സമയം കിംഗ്സ് കപ്പിലെ രണ്ടാം സെമി ഫൈനലിൽ നാളെ അൽ നസ്ർ അൽ ഖലീജുമായി റിയാദിൽ ഏറ്റ് മുട്ടും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
