തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ആവേശമായി റൊണാൾഡോയും സാദിയോ മാനെയും; അൽ നസ്ർ ഫൈനലിൽ: വീഡിയോ

റിയാദ്: കിംഗ്സ് കപ്പ് സെമി ഫൈനലിൽ അൽ ഖലീജിനെ 3 – 1 ന് തോൽപ്പിച്ച് അൽ നസ്ർ ഫൈനലിൽ പ്രവേശിച്ചു.

സെമിയിൽ ഇത്തിഹാദിനെ തകർത്ത അൽ ഹിലാൽ ആയിരിക്കും അൽ നസ് റിന്റെ ഫൈനൽ എതിരാളി.

ഇന്നലെ നടന്ന മത്സരത്തിൽ അൽ നസ് റിനു വേണ്ടി റോണാൾഡോ 2 ഗോളുകളും സാദിയോ മാനെ പെനാൽട്ടിയിലൂടെ ഒരു ഗോളും നേടി.

മികച്ച സേവിംഗുകൾ നടത്തി ഫോമിലായിരുന്ന ഖലീജ് ഗോൾ കീപർ ഇബ്രാഹിം സെഹിക്കിന്റെ ഒരു മിസ്പാസിലൂടെ കിട്ടിയ അവസരം ഇടങ്കാൽ കൊണ്ടുള്ള ഒരു മനോഹരമായ റോക്കറ്റ് ഷോട്ടിലൂടെ റൊണാൾഡോ ഗോളാക്കി മാറ്റി.

തങ്ങൾക്ക് ലഭിച്ച പെനാൽറ്റി കിക്കെടുക്കാൻ സാദിയോ മാനെയേ വിളിച്ച റോണാൾഡോയുടെ പ്രതീക്ഷ കാത്ത്, ഇബ്രാഹിം സെഹിക്കിനെ ഒന്നനങ്ങാൻ പോലും സമ്മതിക്കാതെ കിടിലൻ ഷോട്ടിലൂടെ മാനെ ഗോളാക്കി മാറ്റിയപ്പോൾ ഗാലറി ഇളകി മറിയുകയായിരുന്നു.

റോണാൾഡോയും മാനെയും ഗോളുകൾ നേടുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്