മരുഭൂമിയിലെ കപ്പലുകൾ അൽ ഹുലൈഫയിലെ ഒരു താഴ് വരയിലൂടെ നിര നിരയായ് പോകുന്ന വീഡിയോ വൈറലാകുന്നു
സൗദിയിലെ അൽ-ഹുലൈഫയുടെ വടക്കുള്ള മനോഹരമായ താഴ്‌വരകളിലൊന്നിൽ “ഒട്ടക” കൂട്ടത്തിൻ്റെ മനോഹരമായ സഞ്ചാര കാഴ്ച വൈറലാകുന്നു.
മനോഹരമായ പ്രകൃതിയുടെ സൗന്ദര്യത്താലും രാജ്യത്തെ പാരിസ്ഥിതിക വൈവിധ്യത്താലും ചുറ്റപ്പെട്ട താഴ് വരയിലെ അരുവിയിലൂടെയും മഴയിലൂടെയും മരുഭൂമി ഒട്ടകങ്ങൾ നടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ വ്യത്യസ്തങ്ങളായ കാഴ്ചകളാണ് സമ്മാനിക്കുന്നത്.
മക്ക പ്രവിശ്യയിലെ വാദി ഫാത്തിമ അണക്കെട്ട് ഇത് വരെ കാണാത്ത വിധം നിറഞ്ഞിരുന്നു.
വരും മണിക്കൂറുകളിൽ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴക്ക് സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മരുഭൂമിയിലെ കപ്പലുകൾ അൽ ഹുലൈഫയിലെ ഒരു താഴ് വരയിലൂടെ നിര നിരയായ് പോകുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
