Friday, May 17, 2024
Saudi ArabiaTop Stories

കടകളിൽ കയറിയുള്ള ചെക്കിംഗ് വീണ്ടും ശക്തമാകുന്നു; സൗദി പ്രവാസികൾ ശ്രദ്ധിക്കേണ്ടത്

ജിദ്ദ: സൗദി മാനവ വിഭവ ശേഷി മന്ത്രാലയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കടകളിൽ കയറിയുള്ള ചെക്കിംഗ് വീണ്ടും ശക്തമാകുന്നതായി റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ജിദ്ദയിലെ ചില ഭാഗങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുകയും നിയമ ലംഘനം നടത്തിയവർക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു.

സൗദി വത്ക്കരണ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ചെക്കിംഗ് നടക്കുന്നതെന്നാണ് ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ റസാഖ് ചേറൂർ അറേബ്യൻ മലയാളിയെ അറിയിച്ചത്.

ഈ സാഹചര്യത്തിൽ പ്രവാസികൾ സൗദിവത്ക്കരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിച്ച് വൻ പിഴകൾ ചുമത്തപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അബ്ദുൽ റസാഖ് ഓർമ്മിപ്പിക്കുന്നു.

ഒരു ഭാഗത്ത് സൗദിവത്ക്കരണ പരിശോധനകൾ നടത്തുംബോൾ ഇഖാമ, നിയമ ലംഘന പരിശോധകൾ ആഭ്യന്തര മന്ത്രാലയവും ശക്തമായി നടത്തുന്നുണ്ട്.

ഓരോ ആഴ്ചകളിലും ആയിരക്കണക്കിന് നിയമ ലംഘകർ പിടിക്കപ്പെടുന്നതായി സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്