സൗദിയിലെ ഈ പ്രവിശ്യയിൽ ചൂട് 50 ഡിഗ്രി വരെ എത്തുമെന്ന് ഖഹ്താനി
സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഔദ്യോഗിക വക്താവ് ഹുസൈൻ അൽ-ഖഹ്താനി, വരും ദിനങ്ങളിലെ രാജ്യത്ത് പൊതുവെ അനുഭവപ്പെടുന്ന കാലാവസ്ഥ വെളിപ്പെടുത്തി.
താഇഫ് മുതൽ ജസാൻ വരെയുള്ള പർവതനിരകൾ ഇടയ്ക്കിടെ മഴയ്ക്ക് സാക്ഷ്യം വഹിക്കും.
രാജ്യത്തിന്റെ ബാക്കി പ്രദേശങ്ങൾ സാധാരണയായി പൊടി പടലങ്ങൾ ഉയർത്തുന്ന സജീവമായ കാറ്റിന് സാക്ഷ്യം വഹിക്കും. ഈസ്റ്റേൺ, സതേൺ ഭാഗങ്ങളിലെ ഉൾ പ്രദേശങ്ങളിൽ ചൂട് വർദ്ധിക്കാൻ ഇതിടയാക്കും.
സൗദിയിലെ വേനൽച്ചൂട് 38 ഡിഗ്രിക്കും 48 ഡിഗ്രിക്കും ഇടയിലായിരിക്കും. അതേ സമയം സമയം കിഴക്കൻ പ്രവിശ്യയിൽ താപനില 50 ഡിഗ്രി വരെയെത്തും. നോർത്തിൽ നിന്ന് വരുന്ന താപതരംഗത്തിന്റെ ഫലമാണിതെന്നും ഖഹ്താനി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
