ഓപ്പറേഷൻ ആന്റ് മെയിന്റനസ് സൗദിവത്ക്കരണ തോത് ഖിവ വഴി പിന്തുടരാൻ സാധിക്കും
റിയാദ്: പൊതു സ്ഥാപനങ്ങളിലേക്കുള്ള ഓപ്പറേഷൻ ആന്റ് മെയിന്റനൻസ് സ്ഥാപനങ്ങളുടെ സൗദിവത്ക്കരണം ഖിവ പ്ലാറ്റ്ഫോം വഴി ഒരു ഇലക്ട്രോണിക് സേവനമായി രേഖപെടുത്താൻ മന്ത്രി എഞ്ചിനീയർ അൽ റാജ് ഹി അംഗീകാരം നൽകി.
പൊതു മേഖലയിലെ ഓപ്പറേഷൻ, മെയിന്റനൻസ് കരാറുകൾ വഴി ലക്ഷ്യമിട്ട സൗദിവൽക്കരണ നിരക്കുകൾ സ്ഥാപനങ്ങൾ എത്രത്തോളം പാലിക്കുന്നുണ്ടെന്നറിയാൻ ഇത് സഹായിക്കും.
സര്ക്കാർ ഏജൻസികളുമായി കരാർ ഉള്ള സ്ഥാപനങ്ങളും രാജ്യം ആനുകൂല്യം നൽകുന്ന സ്ഥാപനങ്ങളും 51% സൗദിവത്ക്കരണ നിബന്ധന പാലിക്കേണ്ടതുണ്ട്.
ഓപ്പറേഷൻ & മെയിന്റനൻസ് കരാറുകൾ, നഗര ശുചീകരണം, റോഡ് ഓപ്പറേഷൻ, മെയിന്റനൻസ്, കാറ്ററിംഗ്, ഇൻഫർമേഷൻ ടെക്നോളജി ഓപ്പറേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സ്ഥാപനങ്ങളുടെ വലുപ്പമനുസരിച്ച് 3 ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പാക്കുകയെന്നും ആദ്യ ഘട്ടം 2023 ഡിസംബർ 1 മുതൽ ഭീമൻ സ്ഥാപനങ്ങൾക്കായും രണ്ടാം ഘട്ടം 2024 ജൂൺ 1 മുതൽ വലിയ സ്ഥാപനങ്ങൾക്കായും മൂന്നാം ഘട്ടം 2024 ഡിസംബർ 1 മുതൽ മറ്റെല്ലാ സ്ഥാപനങ്ങൾക്കും ബാധകമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa