ആഗ്രഹിച്ച സ്വപ്നങ്ങൾ നേടിയ സൗദി പൗരനു പറയാനുള്ളത്
താനാഗ്രഹിച്ച സ്വപ്നങ്ങൾ നേടിയ സന്തോഷത്തിലാണ് സൗദി പൗരൻ മുഹമ്മദ് ശഹ്രാനി.
നാടൻ ഭക്ഷണം പാകം ചെയ്യാനുള്ള തന്റെ കഴിവിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാണ് യുവാവ് തന്റെ സ്വപ്നങ്ങൾ കൈവരിച്ചത്.
ചെറിയ ഒരു വണ്ടിയിൽ ഭക്ഷണ സാധനങ്ങൾ വിപണനം ചെയ്യൽ ആരംഭിച്ച ശഹ്രാനി വണ്ടികൾ കൂടുതൽ വാങ്ങി ബിസിനസ് വിപുലീകരിച്ചു.
ഇതിൽ നിന്ന് ലഭിച്ച വരുമാനത്തിലൂടെ സ്വന്തമായി ഒരു വീട് എന്ന തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ സാധിച്ചതായി യുവാവ് അഭിമാനത്തോടെ പറയുന്നു.
സ്വന്തമായി വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഷഹ്രാനി നൽകുന്ന ഉപദേശം ഇതാണ്:
“ഈ രാജ്യത്തിന് നന്മയുണ്ട്, പക്ഷേ ആളുകൾക്ക് നിശ്ചയദാർഢ്യം വേണം, എല്ലാം നമ്മോടൊപ്പമുണ്ട്, ആരും നമുക്ക് എതിരല്ല, സേവനമോ മറ്റെന്തെങ്കിലുമോ ആഗ്രഹിക്കുന്ന ആരെങ്കിലും എന്റെ അടുത്ത് വരുന്നുബെങ്കിൽ അവർക്ക് സൗജന്യ മാർഗ നിർദ്ദേശം ഞാൻ നൽകും”
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
