തിങ്കളാഴ്‌ച, ജൂൺ 8, 2026
Jeddah

സിഫ് ഷാഹിദ് അനുസ്മരണയോഗം സംഘടിപ്പിച്ചു

ജിദ്ദ ഹൃദയാഘാതത്തെ
തുടർന്ന് ഇക്കഴിഞ്ഞ ദിവസം ജിദ്ദയിൽ അന്തരിച്ച ടൌൺ ടീം സ്ട്രക്കെഴ്സിന്റെ പ്രമുഖ ഫുട്‌ബോൾ താരം ഷാഹിദിനെ അനുസ്‌മരിക്കുന്നതിനായി സൗദി ഇന്ത്യൻ ഫുട്‍ബോൾ ഫോറം (സിഫ്) ജിദ്ദയിൽ ‘ഓർമ്മയിലെ ഈപ്പു’ എന്ന പേരിൽ യോഗം സംഘടിപ്പിച്ചു

ജിദ്ദ ഷറഫിയ സഫയർ റെസ്റ്റോറന്റിൽ
നടന്ന അനുസ്മരണ യോഗത്തിൽ ജിദ്ദയിലെ രാഷ്ട്രീയ കലാ കായിക രംഗത്തെ പ്രമുഖരും സിഫ് ക്‌ളബ്ബ് പ്രതിനിധികളും പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുത്തു. ഈപ്പുവുമായുള്ള ആത്മബന്ധവും ഓർമ്മകളും യോഗത്തിൽ അനുസ്മരിച്ചു

യോഗത്തിൽ സിഫ് പ്രസിഡന്റ് ബേബി നീലാബ്ര അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിബ്ര (കെ. എം. സി. സി ),
കെ. ടി. എ. മുനീർ(ഒ. ഐ.സിസി ) കിസ്മത്ത് മമ്പാട് (നവോദയ), കബീർ കുണ്ടോട്ടി (ജിദ്ദ കേരള പൗരാവലി )
ഷബീർ അലി ലവ, സലീം മമ്പാട്, യാസർ (സിഫ് വൈ :പ്രസിഡന്റ്മാർ) സഹീർ പുത്തൻ (സെക്രട്ടറി) റാഫി ഭീമാപ്പള്ളി, സാദത്ത്, മുസ്തഫ, ജംഷി, സൈഫുദീൻ വാഴയിൽ, മൻസൂർ കെ. സി, ഷഫീഖ് പട്ടാമ്പി, സുൽഫിക്കർ, ജാഫർ സഖാഫി (ഇപ്പുവിന്റെ സഹോദരൻ), നാസർ ശാന്തപുരം എന്നിവർ അനുസ്മരണം രേഖപ്പെടുത്തി. സിഫ് ജനറൽ സെക്രട്ടറി
നിസാം മമ്പാട് സ്വാഗതവും ട്രഷറർ
നിസാം പാപ്പറ്റ നന്ദിയും പറഞ്ഞ യോഗം റഹീം വലിയോറ നിയന്ത്രിച്ചു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്