രുചി മാറ്റം; അൽ മറാഇ അതിന്റെ ഒരു ഉത്പന്നം പിൻ വലിക്കുന്നു
ഉൽപന്നത്തിൽ വിചിത്രമായ രുചി ഉണ്ടെന്ന് ഉപഭോക്താക്കളിൽ നിന്ന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് അൽമറാഇ കമ്പനി അതിന്റെ “ലബൻ” ഉൽപന്നം പിൻവലിക്കുന്നതായി വിവിധ അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു ലിറ്റർ, 2.85 ലിറ്റർ ലബൻ പാക്കറ്റുകളാണ് മാർക്കറ്റിൽ നിന്ന് പിൻ വലിക്കുന്നത്. ഉല്പാദന തിയതിയും, ബാച്ച് നമ്പറും അനുസരിച്ചാണ് ഉല്പന്നത്തിന്റെ ചില സ്റ്റോക്കുകൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നത്.
ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, പലചരക്ക് കടകൾ എന്നിവിടങ്ങളിലെ നിരവധി തൊഴിലാളികൾ പാലിന്റെ രുചി മാറിയെന്ന് കാണിച്ച് ഉപഭോക്താക്കളിൽ നിന്ന് പരാതികൾ ലഭിച്ചതായി സ്ഥിരീകരിച്ചിരുന്നു.
സോഷ്യൽ മീഡിയ സൈറ്റുകളിലെ കംബനി അക്കൗണ്ടുകളിലൂടെ കമ്പനിക്ക് നിരവധി പരാതികളും ലഭിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
