ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും അടുത്തയാഴ്ച മഴ ലഭിക്കും

ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാജ്യത്തെ ഭൂരിഭാഗം പ്രവിശ്യകളിലും മഴ ലഭിച്ചേക്കുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

മക്ക അസീർ നജ്റാൻ  ജിസാൻ അൽബാഹ പ്രവിശ്യകളിൽ ഞായർ മുതൽ വ്യാഴം വരെ മിതമായതും ശക്തിയാർന്നതുമായ മഴ ലഭിച്ചേക്കും. വെള്ളപ്പൊക്കത്തിനും ഐസ് വീഴ്ചക്കും സാധ്യതയുണ്ട്.

മദീന പ്രവിശ്യയിൽ ബുധനാഴ്ച വരെ മഴ ലഭിച്ചേക്കും. റിയാദ് ഖസീം എന്നിവിടങ്ങളിൽ ഞായറാഴ്ച ചെറിയ തോതിലും മിതമായ തോതിലും മഴ ലഭിച്ചേക്കും.

തിങ്കൾ ചൊവ്വ ദിനങ്ങളിൽ തബൂക്ക്, ജിദ്ദ, ഖുലൈസ്, യാംബു, റാബിഗ് എന്നിവിടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കും. ഈ പട്ടണങ്ങളിൽ പൊടിക്കാറ്റും അനുഭവപ്പെടുമെന്നും നിരീക്ഷണ കേന്ദ്രം ഓർമ്മിപ്പിക്കുന്നു.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്