തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കിരീടാവകാശി ഇറാൻ വിദേശകാര്യ മന്ത്രിയെ സ്വീകരിച്ചു

ജിദ്ദ: കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹ്യാനെ ഇന്ന് ജിദ്ദയിൽ സ്വീകരിച്ചു.

ഇറാൻ റിപ്പബ്ലിക് പ്രസിഡണ്ട് ഇബ്രാഹിം റഈസിയുടെ ആശംസകളും അഭിനന്ദനങ്ങളും ഇറാൻ വിദേശകാര്യ മന്ത്രി കിരീടാവകാശിയെ അറിയിച്ചു.

കിരീടാവകാശിയും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള ഭാവി അവസരങ്ങളും അവ വികസിപ്പിക്കാനുള്ള വഴികളും അവലോകനം ചെയ്തു.

സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്