Sunday, September 22, 2024
Saudi ArabiaTop Stories

ചൂട് ശക്തം;ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ തുറക്കുന്ന തീയതിയിൽ മാറ്റം

ജിദ്ദാ നഗരത്തിൽ ശക്തമായ ചൂട് തുടരുന്നതിനാൽ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ തുറക്കുന്ന തീയതികളിൽ മാറ്റം വരുത്തി അധികൃതർ.

കെ ജി ക്ലാസുകൾ തുറക്കുന്നത് ഈ മാസം 31 വരെ നീട്ടി വെച്ചതായി സർക്കുലറിൽ പറയുന്നു.

1  മുതൽ 8  വരെയുള്ള ക്ലാസുകൾക്ക് ഈ മാസം 31 വരെ ഓൺലൈൻ/വിർച്വൽ ക്ലാസുകൾ ആയിരിക്കും നടക്കുക.

അതേസമയം 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് മുൻ നിശ്ചയ പ്രകാരം ആഗസ്ത് 21 തിങ്കളാഴ്ച തന്നെ നേരിട്ടുള്ള ക്ലാസുകൾ (ഓഫ് ലൈൻ) ആരംഭിക്കുമെന്നും സർക്കുലർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്