തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

യു പിയിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദ്ദിപ്പിച്ച സംഭവം സൗദി മാധ്യമങ്ങളിലും വാർത്തയായി

ഉത്തർ പ്രദേശിൽ ഒരു സ്കൂളിൽ മുസ്ലിം വിദ്യാർഥിയെ സഹ പാഠികളെക്കൊണ്ട് അദ്ധ്യാപിക മർദ്ദിപ്പിച്ച സംഭവം സൗദി പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

അവനെ പതുക്കെ അടിക്കരുത്. കഠിനമായി മർദ്ദിക്കുക എന്ന അദ്ധ്യാപികയുടെ വാക്കുകൾ തന്നെയാണു മാധ്യമങ്ങൾ പലതും വാർത്തക്ക് ഹെഡിംഗ് ആയി നൽകിയിട്ടുള്ളത്.

സംഭവത്തിൽ രാഹുൽ ഗാന്ധി എഴുതിയ പ്രതിഷേധക്കുറിപ്പും ചില അറബ് മാധ്യമങ്ങൾ പ്രത്യേകം പരാമർശിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കത്തിക്കാനായി ബി ജെ പി ഒഴിച്ച എണ്ണയുടെ ഭാഗമാണിതെന്ന് പറഞ്ഞായിരുന്നു രാഹുൽ ഗാന്ധി വിഷയത്തിൽ പ്രതിഷേധിച്ചത്.

പ്രമുഖ മിഡിലീസ്റ്റ് ചാനൽ അൽ ജസീറ സംഭവത്തിൻ്റെ വീഡിയോ അടക്കം ഉൾപ്പെടുത്തി റിപ്പോർട്ട് ചെയ്തിരുന്നു.

അതേ സമയം സഹപാഠികളെ കൊണ്ട് വിദ്യാർത്ഥിയെ മർദ്ദിപ്പിച്ച സംഭവത്തിൽ ന്യായീകരണവുമായി അധ്യാപിക തൃപ്ത ത്യാഗി രം​ഗത്ത് വന്നിട്ടുണ്ട്. താൻ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചതെന്ന് തൃപ്ത ത്യാ​ഗി പറയുന്നു. സംഭവം വളച്ചൊടിച്ചതാണെന്നും തൃപ്ത ത്യാഗി പറയുന്നുണ്ട് കഴിഞ്ഞ ദിവസമാണ് സഹപാഠികളെക്കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്തടിക്കാൻ അധ്യാപിക നി‍ർദ്ദേശിച്ചത്. കൂടാതെ ശരീരത്തിന്റെ മറ്റു ഭാ​ഗങ്ങളിലും മ‍ർദ്ദിച്ചിരുന്നു.ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്