സൽമാൻ രാജാവ് നിയോമിലെത്തി
ജിദ്ദ: സൗദി ഭരണാധികാരി, തിരു ഗേഹങ്ങളുടെ സേവകൻ, സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ജിദ്ദയിൽ നിന്ന് നിയോമിലെത്തി.
ഖാലിദ് ബിൻ ഫഹദ് ബിൻ ഖാലിദ് രാജകുമാരൻ, ഖാലിദ് ബിൻ സഅ ദ് ബിൻ ഫഹദ് രാജകുമാരൻ, അൽ-ബഹ മേഖലയിലെ ഗവർണ്ണർ ഹുസാം ബിൻ സൗദ് രാജകുമാരൻ, ഫൈസൽ ബിൻ സൗദ് ബിൻ മുഹമ്മദ് രാജകുമാരൻ, രാജാവിൻ്റെ ഉപദേശകൻ ഡോ. അബ്ദുൽ അസീസ് ബിൻ സഥാം രാജകുമാരൻ. , തുർക്കി ബിൻ സൽമാൻ രാജകുമാരൻ, ഫൈസൽ ബിൻ അഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.എന്നിവർ രാജാവിനെ അനുഗമിച്ചു.
ഇവർക്ക് പുറമെ റോയൽ പ്രോട്ടോക്കോൾ ചീഫ്, സെക്രട്ടറിമാർ, റോയൽ ക്ളിനിക് മേധാവി, റോയൽ ഗാർഡ് മേധാവി എന്നിവരും രാജാവിനൊപ്പം എത്തിയിട്ടുണ്ട്.
സൗദിയുടെ തബൂക്ക് പ്രവിശ്യയിൽ പൂർത്തീകരിക്കപ്പെടുന്ന ജോർദ്ദാൻ,ഈജിപ്ത് രാജ്യങ്ങളുടെ പ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്ന ലോക ത്തെ ഏറ്റവും വലിയ സാംബത്തിക പദ്ധതിയാണു നിയോം. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും ടൂറിസം വർദ്ധിപ്പിക്കുന്നതിനുമായി വിഷൻ 2030 പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 2017-ലായിരുന്നു 500 ബില്യൺ ഡോളറിന്റെ നിയോം മെഗാ പ്രോജക്റ്റ് പ്രഖ്യാപിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa