തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സലാഹിന് പുതിയ ഓഫർ നൽകി സൗദി ക്ലബ്

ലിവർ പൂളിൻ്റെ ഈജിപ്ഷ്യൻ സ്റ്റാർ മുഹമ്മദ് സ്വലാഹിനായി സൗദി ക്ളബ് ഇത്തിഹാദ് പുതിയ ഓഫർ വെച്ചതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വൻ ഓഫറുകൾ ലഭിച്ചിട്ടും സ്വലാഹിനു ലിവർ പൂൾ വിടാനോ ലിവർ പൂളിനു സ്വലാഹിനെ കൈവെടിയാനോ താല്പര്യമില്ല എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം വന്നതിനു പിറകെയാണു പുതിയ റിപ്പോർട്ട് വന്നിട്ടുള്ളത്.

ഇപ്പോൾ 200 മില്യൺ യൂറോക്ക് സലാഹിനെ വാങ്ങാൻ തയ്യാറാണെന്ന് ഇത്തിഹാദ് ലിവർ പൂളിനെ അറിയിച്ചതായാണു റിപ്പോർട്ട് വ്യക്തമാക്കുന്നത്. നേരത്തെ 150 മില്യൺ യൂറോയുടെ ഇത്തിഹാദിൻ്റെ ഓഫർ ലിവർ പൂൾ തള്ളിയിരുന്നു.

ഏതായാലും ഇത്തിഹാദിന്റെ ഓഫറിനോട് ലോകത്തെ മികച്ച താരങ്ങളിൽ ഒരാളായ സലാഹും ലിവർപൂളും എങ്ങിനെ പ്രതികരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഫുടബോൾ ലോകം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്