തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

സൗദി ലീഗിൽ ഇന്ന് തീ പാറും

സൗദി പ്രോ ലീഗിൽ ഇന്ന് തീ പാറും പോരാട്ടം. പ്രമുഖ സൗദി ക്ളബുകളായ അൽ ഹിലാലും അൽ ഇത്തിഹാദും തമ്മിൽ ആണ് ഇന്ന് രാത്രി ഏറ്റ് മുട്ടുന്നത്.

സൗദി സമയം രാത്രി 9 മണിക്കാണ് ജിദ്ദയിലെ പ്രിൻസ് അബ്ദുല്ല ഫൈസൽ സ്റ്റേഡിയത്തിൽ ഇത്തിഹാദും ഹിലാലും തമ്മിൽ മാറ്റുരക്കുക.

സൗദി പ്രോ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്ത് അജയ്യരായി കുത്തിക്കുകയാണ് ഇത്തിഹാദ്. ബെൻസിമയടക്കം പ്രമുഖ താരങ്ങൾ ഇത്തിഹാദിൻ്റെ പോരാട്ടത്തിനു ചുക്കാൻ പിടിക്കുന്നു.

അതേ സമയം ലീഗിൽ 10 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണു ഹിലാൽ നില നിൽക്കുന്നത്. പ്രമുഖ താരം നെയ്മർ ഇന്ന് ആദ്യമായി ഹിലാലിനു വേണ്ടി ബൂട്ടണിഞ്ഞേക്കും എന്നാണു കരുതുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്