പ്രശസ്ത സൗദി ടിക് ടോക് താരം തനിക്ക് വിവാഹത്തിനു ലഭിക്കേണ്ട മഹ്റിൻ്റെ മൂല്യം എത്രയാണെന്ന് വെളിപ്പെടുത്തി
പ്രശസ്ത സൗദി ടിക് ടോക്ക് സെലിബ്രിറ്റി റാഹ അൽ-സഹ്‌റാനി തന്റെ വിവാഹത്തിനു താൻ ആഗ്രഹിക്കുന്ന മഹ്റിൻ്റെ മൂല്യം വെളിപ്പെടുത്തി.
ലൈവ് പ്രോഗ്രാമിൽ ഒരാൾ ഇത് സംബന്ധിച്ച് ഉന്നയിച്ച സംശയത്തിനു മറുപടി നൽകുകയായിരുന്നു റാഹ അൽ സഹ്റാനി.
തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നയാൾ തനിക്ക് 5 ലക്ഷം റിയാൽ (ഒരു കോടിയിലധികം ഇന്ത്യൻ രൂപ) മഹ്റായി നൽകണം എന്നാണ് റാഹ സഹ്‌റാനി പ്രതികരിച്ചത്.
സൗദിയിൽ വിവാഹ പ്രായമെത്തിയിട്ടും അവിവാഹിതർ ധാരാളം ഉണ്ടാകുന്നതിൻ്റെ പ്രധാന കാരണം ഉയർന്ന വിവാഹച്ചെലവാണെന്ന് സൗദി സാമൂഹിക പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.
മഹർ ചെലവ് കൂടുന്നത് കാരണം പല സൗദി യുവാക്കളും വിദേശ വനിതകളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി സൗദി ലീഗൽ അഡ്വൈസർ മുഹമ്മദ് അൽ അർദാൻ വെളിപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
