സൗദിയിൽ സെപ്തംബർ 23 ന് സ്വകാര്യ, നോൺ പ്രോഫിറ്റ് മേഖലകൾക്ക് ഔദ്യോഗിക അവധി
സൗദി അറേബ്യയുടെ 93-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്തംബർ 23 ശനിയാഴ്ച സ്വകാര്യ, നോൺ പ്രോഫിറ്റ് മേഖലകൾക്ക് ഔദ്യോഗിക അവധിയാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു .
തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 24-ന്റെ രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പാലിക്കാൻ തൊഴിൽ ഉടമയ്ക്ക് ബാധ്യതയുണ്ട് എന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
2005 ൽ അന്നത്തെ സൗദി ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവാണ് എല്ലാ സെപ്തംബർ 23 നും ദേശീയ ദിനത്തോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചത്.
സൗദി അറേബ്യ അതിന്റെ 93-ാമത് ദേശീയ ദിനം “ഞങ്ങൾ സ്വപ്നം കാണുന്നു, ഞങ്ങൾ നേടുന്നു” എന്ന മുദ്രാവാക്യത്തിന് കീഴിൽ ആണ് ആഘോഷിക്കുന്നത്.
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
