സ്പോൺസറുടെ മകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; ശ്രീലങ്കൻ യുവതിക്ക് വൻ നഷ്ടപരിഹാരം
കുവൈറ്റിൽ തൊഴിലുടമയുടെ മകൻ ലൈംഗികമായി പീഡിപ്പിച്ഛ ശ്രീലങ്കൻ വീട്ടുജോലിക്കാരിക്ക് 6.8 ദശലക്ഷം ശ്രീലങ്കൻ രൂപ (21,000 യുഎസ് ഡോളർ) നഷ്ടപരിഹാരം ലഭിച്ചു.
32 കാരിയായ ശ്രീലങ്കൻ വേലക്കാരിയെ കുവൈറ്റിൽ തൊഴിലുടമയുടെ മകൻ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാവുകയുമായിരുന്നു.
യുവതിയുടെ തൊഴിലുടമ അവളെ ഗർഭച്ഛിദ്രം ചെയ്യുന്നതിനായി ഒരു ഡോക്ടറെ വീട്ടിലേക്ക് കൊണ്ടുവന്നു, സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി.
എന്നാൽ ഗർഭം അലസൽ കാരണം ജോലിക്കാരിയുടെ ആരോഗ്യം വഷളായതിനാൽ, തൊഴിലുടമ ശ്രീലങ്കയിലേക്ക് മടങ്ങാൻ ടിക്കറ്റ് നൽകി അവളെ വിമാനത്താവളത്തിൽ കൊണ്ടുപോയി, എന്നാൽ അവളുടെ അവസ്ഥ കാരണം എയർലൈൻ അധികൃതർ അവളെ വിമാനത്തിൽ കയറ്റാൻ വിസമ്മതിക്കുകയും ശ്രീലങ്കൻ എംബസിയെ വിവരം അറിയിക്കുകയും ചെയ്തു.
തുടർന്ന് കുവൈറ്റിലെ തൊഴിലുടമയ്ക്കെതിരെ ശ്രീലങ്കൻ എംബസി കേസ് ഫയൽ ചെയ്തു, നീണ്ട നിയമ പോരാട്ടത്തിന് ശേഷം കോടതി യുവതിക്ക് നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa