തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

ഖത്തർ ടീമിനെ അമീർ നേരിട്ടെത്തി സ്വീകരിച്ചു

ഏഷ്യൻ കപ്പ് ജേതാക്കളായ ഖത്തർ ടീമിനെ ഖത്തർ അമീർ ശൈഖ് തമീം അൽ താനി നേരിട്ടെത്തി സ്വീകരിച്ചു.

എയർപോർട്ടിലെത്തിയ ഖത്തർ ടീമിനു വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. ഉന്നത മന്ത്രി സഭാംഗങ്ങളും ഉദ്യോഗസ്ഥരുമെല്ലാം അമീറിനൊപ്പം ഖത്തർ ടീമിനെ സ്വീകരിക്കാനായി എത്തിയിരുന്നു.

അമീറിൻ്റെ സാന്നിദ്ധ്യം ആഘോഷങ്ങൾക്ക് കൊഴുപ്പേകി. കോർണീഷിലേക്ക് തുറന്ന ബസിൽ നീങ്ങിയ ടീമിനു അഭിവാദ്യമർപ്പിച്ച് കൊണ്ട് ആയിരക്കണക്കിനു ആരാധകർ സന്നിഹിതരായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്