തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

നാല് പെൺകുട്ടികൾ ഉൾപ്പടെ എട്ട് പേർക്ക് സൗദി പൗരത്വം നൽകി

പതുതായി സൗദി പൗരത്വം ലഭിച്ച 8 പേരുടെ പേരുകൾ സൗദി ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുൽ ഖുറ പത്രം പ്രസിദ്ധീകരിച്ചു.

നജ്‌റാൻ, മദീന, ജിദ്ദ ഏരിയകളിൽ നിന്നുള്ള എട്ട് പേർക്കാണ് പുതുതായി പൗരത്വം നൽകിയത്.

നജ്‌റാനിൽ ഹുസൈൻ ബിൻ മുഹമ്മദ് സ്വാലിഹ് അൽ ഹായിക് എന്നയാളുടെ മക്കളായ മുഹമ്മദ്, നൂറ, ഗ്വസ്ന, റഫ്അ എന്നിവർക്കാണ് പൗരത്വം നൽകിയത്.

മദീനയിൽ റാഇദ് ഫെയ്ഡ് അക്തർ മുഹമ്മദ് ഉസ്മാൻ എന്നയാൾക്ക് പൗരത്വം നൽകി. ജിദ്ദയിൽ നിന്നുള്ള സയ്യിദ് അബ്ദുൽ ഹമീദ് മുഹമ്മദ് മർസൂഖിൻ്റെ മക്കളായ ബന്ദർ, ഫഹദ്, സാറ എന്നിവർക്കും പൗരത്വം നൽകിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്