Friday, May 17, 2024
KuwaitTop Stories

കുവൈത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത പ്രതികൾക്ക് തടവ്

കുവൈത്ത് സിറ്റി: നിരോധിത ഗ്രൂപ്പിൽ ചേരുകയും രാജ്യത്തിനകത്ത് തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്‌തതിന് രണ്ട് അറബ് നിവാസികളെയും രണ്ട് പൗരന്മാരെയും തടവിലിടാൻ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

ഷിയാ വിഭാഗത്തിൻ്റെ ആരാധനാലയങ്ങൾ അക്രമിക്കാനായി സുരക്ഷാ സാഹചര്യങ്ങൾ പരിശോധിക്കാനും അവിടെയുള്ള വിശ്വാസികളുടെ എണ്ണം കണക്കാക്കാനും പ്രതികൾ ശ്രമിച്ചു.

പ്രതികൾ സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ പഠിക്കുകയും ഓരോരുത്തരും ഒരു ആരാധനാലയം ആക്രമിക്കുകയും അതിലെ സന്ദർശകരെ കൊല്ലുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ആരാധനാലയങ്ങളിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ അവരുടെ ലക്ഷ്യം പുർത്തിയാക്കാനായില്ല.

ഷിയാ വിഭാഗത്തിൻ്റെ ആരാധനാലയങ്ങൾ ലക്ഷ്യമിട്ട് ആളുകളെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു തീവ്രവാദ സെല്ലിൻ്റെ പദ്ധതി പരാജയപ്പെടുത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്