ത്വവാഫ് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് സൗദി പ്രവാസി മരിച്ചു
മക്ക: വിശുദ്ധ ഉംറ കർമ്മം നിർവ്വഹിക്കുന്നതിന്റെ ഭാഗമായി ത്വവാഫ് നിർവ്വഹിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു.
വല്ലപ്പുഴ സ്വദേശി എൻ.കെ മുഹമ്മദ് എന്ന വാപ്പു (53) ആണ് ഹറമിൽ മരിച്ചത്.
ജിദ്ദയിലെ ഒരു കഫ്തീരിയയിൽ ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് ഖമീസ് മുഷൈത്തിലുള്ള മകളും മരുമകനും ഉംറക്ക് വരുന്നതിനാൽ ഇന്നലെ രാത്രി മക്കയിലേക്ക് പോന്നതായിരുന്നു.
മകളുടെയും മരു മകന്റെയും കൂടെ ത്വവാഫ് നിർവ്വഹിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞ് വീണത്. ഉടൻ അജ് യാദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഹൃദയാഘാതമായിരുന്നു മരണ കാരണം. മയ്യിത്ത് മക്കയിൽ മറവ് ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
