തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop StoriesU A E

ഹിലാൽ പുറത്ത്; അൽ ഐൻ ഫൈനലിൽ

റിയാദ്: ഏഷ്യൻ ചാമ്പ്യൻസ് ലീഗ് സെമിയിൽ യു എ ഇയുടെ അൽ ഐൻ സൗദിയുടെ അൽ ഹിലാലിനെ തോല്പ്പിച്ച് ഫൈനലിലെത്തി.

സെമി ഫൈനലിലെ രണ്ടാം പാദ മത്സരത്തിൽ 2 – 1 നു ഹിലാൽ വിജയിച്ചെങ്കിലും ആദ്യ പാദത്തിൽ അൽ ഐൻ 4 – 2 വിജയിച്ചിരുന്നതിനാൽ (ടോട്ടൽ 5 – 4 നു ) അൽ ഐൻ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ നാലാം മിനുട്ടിൽ റുബൻ നെവസ് പെനാൾട്ടിയിലൂടെയും സാലിം ദോസരി 51 ആം മിനുട്ടിലും ഹിലാലിനു വേണ്ടി ഗോളുകൾ നേടിയപ്പോൾ എറിക്കായിരുന്നു അൽ ഐനിന്റെ ഏക ഗോൾ നേടിയത്.

ഇന്ന് നടക്കുന്ന യോകോഹാമയും ഉൽസാനും തമ്മിലുള്ള രണ്ടാം സെമിയിലെ രണ്ടാം പാദത്തിലെ മത്സര വിജയികളുമായിട്ടായിരിക്കും അൽ ഐൻ ഫൈനലിൽ മാറ്റുരക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്